Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Vs. West Indies

തെ​ക്ക​ന്‍​ തല്ല് ; ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് നാ​ലാം ട്വ​ന്‍റി-20 പോരാട്ടം ഇന്ന്

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് അ​ഞ്ചു മ​ത്സ​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ മൂ​ന്നു പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. വ​ട​ക്ക് (ല​ക്‌​നോ) ആ​രം​ഭി​ച്ച് കി​ഴ​ക്കി​നെ (റാ​ഞ്ചി) പു​ണ​ര്‍​ന്ന​ശേ​ഷം മ​ധ്യ​ത്തി​ലെ​ത്തി (ഇ​ന്‍​ഡോ​ര്‍). ഇ​നി പോ​രാ​ട്ടം തെ​ക്കോ​ട്ടു തി​രി​ഞ്ഞു (ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു). ല​ക്‌​നോ​വി​ല്‍ എ​ട്ടു വി​ക്ക​റ്റ് ജ​യം നേ​ടി​യ ഇ​ന്ത്യ​ക്കു റാ​ഞ്ചി​യി​ല്‍ ആ​റു വി​ക്ക​റ്റി​നു കാ​ലി​ട​റി.

എ​ന്നാ​ല്‍, ഇ​ന്‍​ഡോ​റി​ല്‍ 14 റ​ണ്‍​സി​നു തി​രി​ച്ച​ടി​ച്ച് പ​ര​മ്പ​ര​യി​ല്‍ 2-1ന്‍റെ ​ലീ​ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് ടീം ​ഇ​ന്ത്യ ഹൈ​ദ​രാ​ബാ​ദി​ല്‍ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ക്കു പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. ഫ​ലം മ​റി​ച്ചാ​യാ​ല്‍ പ​ര​മ്പ​ര 2-2ലേ​ക്ക് ക​രു​ത്തു​റ്റ​താ​കും. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ 17നു ​ന​ട​ക്കു​ന്ന അ​ഞ്ചാം ട്വ​ന്‍റി-20 ആ​കും പ​ര​മ്പ​ര ആ​ര്‍​ക്കെ​ന്നു നി​ശ്ച​യി​ക്കു​ക.

ഹൈ​ദാ​രാ​ബാ​ദി​ൽ രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം. സ്റ്റാ​ർ​സ്പോ​ർ​ട്സ് നെ​റ്റ്‌​വ​ർ​ക്കി​ലും ജി​യൊ​ഹോ​ട്ട്സ്റ്റാ​റി​ലും ത​ത്സ​മ​യം കാ​ണാം.

ബാ​റ്റിം​ഗ് പ​റു​ദീ​സ

പ​ര​മ്പ​ര​യി​ലെ മ​റ്റൊ​രു ബാ​റ്റിം​ഗ് പ​റു​ദീ​സ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ സ്റ്റേ​ഡി​യം. ല​ക്‌​നോ​വി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ (172) ഒ​ഴി​ച്ച്, തു​ട​ര്‍​ന്നു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും (249, 223) ഇ​ന്ത്യ 200നു ​മു​ക​ളി​ല്‍ സ്‌​കോ​ര്‍ ചെ​യ്തി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ല്‍ 200നു ​മു​ക​ളി​ല്‍ സ്‌​കോ​ര്‍ പി​ന്തു​ട​ര്‍​ന്നു ജ​യി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. 2024ല്‍ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ ഇ​വി​ടെ 297 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഐ​സി​സി ഫു​ള്‍ മെം​ബ​ര്‍ ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ര​ണ്ടാ​മ​തു സ്‌​കോ​റാ​ണി​തെ​ന്ന​തും ച​രി​ത്രം.

അ​ഭി​ഷേ​കി​ന്‍റെ ഇ​ടം

ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​ണ് ഇ​ന്ന​ത്തെ വേ​ദി. സ​ണ്‍​റൈ​സേ​ഴ്‌​സി​ന്‍റെ ഹി​റ്റ​ര്‍​മാ​രി​ല്‍ പ്ര​ധാ​നിയായ അ​ഭി​ഷേ​ക് ശ​ര്‍​മ ഇ​ന്ത്യ​യു​ടെ വി​ശ്വ​സ്ത ഓ​പ്പ​ണ​റാ​യി ടീ​മി​ലു​ണ്ട്. മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ​യാ​യി​രു​ന്നു (30 പ​ന്തി​ല്‍ 69) ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

റാ​ഞ്ചി​യി​ല്‍ ഇ​ന്ത്യ​ക്കു 249 റ​ണ്‍​സ് പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന​തു സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്‍​ഡോ​റി​ല്‍ 223 പ്ര​തി​രോ​ധി​ച്ച് ഇ​ന്ത്യ ജ​യം നേ​ടി. ആ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തു​മ്പോ​ള്‍ ശ്രേ​യ​സ് അ​യ്യ​റി​നും സം​ഘ​ത്തി​നു​മു​ള്ള​ത്. റാ​ഞ്ചി​യി​ല്‍ സെ​ഞ്ചു​റി നേ​ടി​യ റോ​സ്റ്റ​ണ്‍ ചേ​സാ​ണ് വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ ബാ​റ്റിം​ഗ് നെ​ടും​തൂ​ണ്‍. ഒ​പ്പം ഷെ​ര്‍​ഫെ​യ്ന്‍ റൂ​ഥ​ര്‍​ഫോ​ഡും ഉ​ണ്ട്. കാ​മി​ല്‍ പു​രാ​ന് ഇ​തു​വ​രെ വി​ശ്വാ​സം ആ​ര്‍​ജി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ന്‍​ഡോ​റി​ല്‍ ക​ളി​ക്കാ​തി​രു​ന്ന റൊ​മാ​രി​യൊ ഷെ​പ്പേ​ര്‍​ഡ് ഇ​ന്നു വി​ന്‍​ഡീ​സി​നൊ​പ്പം ഉ​ണ്ടാ​യേ​ക്കും.

റാ​ഞ്ചി​യി​ലെ മി​ന്നും ബാ​റ്റിം​ഗി​നു​ശേ​ഷം മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ സ​ഞ്ജു സാം​സ​ണ്‍ മൗ​ന​ത്തി​ലാ​യി. ഇ​ന്‍​ഡോ​റി​ല്‍ ആ​റു പ​ന്തി​ല്‍ മൂ​ന്നു റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ സ​മ്പാ​ദ്യം. 9, 7, 2, 11 എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​ക​ട​ന​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു സ​ഞ്ജു റാ​ഞ്ചി​യി​ല്‍ 41 പ​ന്തി​ല്‍ 82 റ​ണ്‍​സ് നേ​ടി​യ​ത്.

Latest News

Corehub Up